സനാ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി തേടി പ്രോസിക്യൂഷന് തലാലിൻ്റെ സഹോദരന്റെ കത്ത്. എല്...
സനാ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി തേടി പ്രോസിക്യൂഷന് തലാലിൻ്റെ സഹോദരന്റെ കത്ത്.
എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും ചർച്ചകളെയും തള്ളുന്നു എന്നാണ് കത്തിൽ പറയുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ഒന്നര മാസം കഴിഞ്ഞെന്നും കത്തിൽ ഓർമ്മപ്പെടുത്തുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിന്റെ പേരിൽ തർക്കം കടുക്കുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്.
എന്നാൽ, ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. അതിനിടെ, വധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങൾക്കെതിരെ ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോളും രംഗത്തെത്തിയിരുന്നു. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൽ കാന്തപുരം മാപ്പ് പറയണമെന്നായിരുന്നു കെ എ പോളിന്റെ ആവശ്യം.
Key Words: Talal, Prosecution, Nimisha Priya's Execution


COMMENTS