തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി ഗായിക പുഷ്പവതി. താന്‍ ദളിത് സമൂഹത്തിന്റെ പ്രതിനിധിയാണെന്നും വലിഞ്ഞുകയറിയല്ല സിനിമ കോണ്‍ക്ലേ...
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി ഗായിക പുഷ്പവതി. താന്‍ ദളിത് സമൂഹത്തിന്റെ പ്രതിനിധിയാണെന്നും വലിഞ്ഞുകയറിയല്ല സിനിമ കോണ്‍ക്ലേവിന് പോയതെന്നും സര്‍ക്കാര്‍ ക്ഷണിച്ചതുപ്രകാരമാണെന്നും പുഷ്പവതി പറഞ്ഞു.
കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേര്‍സണ്‍ ആണ് താന്‍. അവിടെ ആത്മസഹോദരങ്ങള്‍ക്ക് വേണ്ടിയാണ് പ്രതിഷേധിച്ചത്. ദളിത് സമൂഹത്തിന്റെ ജീവിതം അടൂര്‍ ഗോപാലകൃഷ്ണന്‍ പഠിക്കണം.അടൂര്‍ മനസ്സ് കൂടുതല്‍ വിശാലമാക്കണമെന്നാണ് പറയാനുള്ളത്. അടൂരിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചത് ശ്രദ്ധ നേടാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ബാധിക്കുന്നതല്ല. അഭിമാനബോധത്തില്‍ ആര് കൈവച്ചാലും എതിര്‍ക്കുമെന്നും അതാണ് ചെയ്തതെന്നും വംശബോധവും വര്‍ഗബോധവും കൊണ്ടാണ് പ്രതിഷേധിച്ചതെന്നും പുഷ്പവതി പറഞ്ഞു.
സിനിമ കോണ്‍ക്ലേവിനിടെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ അവിടെ വെച്ച് തന്നെ പുഷ്പവതി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉന്നയിച്ചത്. തന്നെ ചോദ്യം ചെയ്യാന്‍ അവര്‍ ആരാണെന്നും തന്റെ സംസാരം തടസപ്പെടുത്താന്‍ അവര്‍ ആരാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

COMMENTS