തിരുവനന്തപുരം : എം.പിയായി വിലസുന്നതു തടയാന്‍ താങ്കള്‍ മതിയാവില്ലെന്നും അതിന് ജയരാജന്റെ സൈന്യവും പോരാതെവരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട...
തിരുവനന്തപുരം : എം.പിയായി വിലസുന്നതു തടയാന്‍ താങ്കള്‍ മതിയാവില്ലെന്നും അതിന് ജയരാജന്റെ സൈന്യവും പോരാതെവരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതിയെന്നും സദാനന്ദന് എംപി. ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎം നേതാവ് എംവി ജയരാജനെതിരെയുള്ള വിമര്‍ശനം.
നേതാക്കള്‍ ബോംബും വാളും നല്കിയപ്പോള് അണികള്‍ കാണിച്ചതിനുള്ള ശിക്ഷയാണ് ജയില്‍വാസം, ഞാന്‍ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണെന്നും അതില്‍ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട ആവശ്യമില്ല അനേകായിരം കുടുംബങ്ങളുടെ ആശിര്‍വാദം തന്നോടൊപ്പമുണ്ടെന്നും സദാനന്ദന് പറഞ്ഞു.
Key Words: Sadanandan MP, MV Jayarajan


COMMENTS