ന്യൂഡല്‍ഹി : സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് എത്രയായിരിക്കണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഐ...
ന്യൂഡല്‍ഹി : സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് എത്രയായിരിക്കണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഐസിഐസിഐ ബാങ്ക് ഓഗസ്റ്റ് 1 മുതല്‍ നഗര, മെട്രോ പ്രദേശങ്ങളിലെ പുതിയ അക്കൗണ്ട് ഉടമകളുടെ മിനിമം ബാലന്‍സ് 50,000 രൂപയായി ഉയര്‍ത്തിയത് വിവാദമായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് വ്യക്തത വരുത്തുന്നത്.
മിനിമം ശരാശരി ബാലന്‍സ് എത്രയാണെന്ന് തീരുമാനിക്കാനുള്ള അവകാശം ബാങ്കുകള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണ്. ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് 10,000 രൂപയായും മറ്റു ചിലത് 2,000 രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചിലവ ഇത് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ അക്കൗണ്ടുകള്‍ തുറക്കാനായി ഒട്ടേറെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് പിഴകള്‍ ഒഴിവാക്കുന്നതിനിടെയാണ് ഐസിഐസിഐ ബാങ്കിന്റെ നടപടി.
മിനിമം ബാലന്‍സ് ഒഴിവാക്കിയത് ആദ്യമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയും പിഴ ഒഴിവാക്കിയിരുന്നു. അതേസമയം, മിക്ക സ്വകാര്യ ബാങ്കുകളും മിനിമം ബാലന്‍സ് പാലിക്കാതിരുന്നാല്‍ മിനിമം ബാലന്‍സിലുള്ള കുറവിന്റെ 6 ശതമാനം അല്ലെങ്കില്‍ ഒരു പാദത്തില്‍ 500 രൂപ, ഏതാണോ കുറവ് എന്ന രീതിയില്‍ പിഴ ഈടാക്കുന്നുണ്ട്.
Key Words: Reserve Bank of India, Minimum Balance, Savings Accounts


COMMENTS