പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള പരാതികള്‍ തുടരുന്നു. രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ടെലിഫോണ്‍ സംഭാഷണത്...
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള പരാതികള്‍ തുടരുന്നു. രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ടെലിഫോണ്‍ സംഭാഷണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗര്‍ഭഛിദ്രം നടത്താതിരുന്നാലുള്ള പ്രത്യാഘാതം മനസ്സിലാക്കണമെന്നും കൊല്ലണമെന്ന് വിചാരിച്ചാല്‍ അത് എളുപ്പമാണെന്നും രാഹുല്‍ സംഭാഷണത്തിനിടെ ഭീഷണിയുടെ സ്വരത്തില്‍ പറയുന്നുണ്ട്.
കുഞ്ഞ് ജനിച്ചാലുള്ള പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കണമെന്നും തന്റെ ജീവിതം തകരുമെന്നും രാഹുല്‍ പറയുമ്പോള്‍ കുഞ്ഞിനെ സ്വയം വളര്‍ത്തുമെന്ന് യുവതി പറയുന്നുണ്ട്. ഗര്‍ഭഛിദ്രത്തിന് തയാറല്ലെന്ന് യുവതി ആവര്‍ത്തിക്കുമ്പോള്‍ രാഹുല്‍ യുവതിയെ അസഭ്യം പറയുന്നതും സംഭാഷണത്തിലുണ്ട്. താനൊരു സ്ത്രീയാണെന്നെങ്കിലും കരുതണമെന്നും ഇതാണോ തന്റെ ആദര്‍ശമെന്നും യുവതി രാഹുലിനോടു ചോദിക്കുന്നുണ്ട്.
ഇതിനിടെ യുവതിയെ നേരിട്ട് കാണണമെന്നും രാഹുല്‍ പറയുന്നുണ്ട്. സ്നേഹം കൊണ്ടല്ല വിളിക്കുന്നതെന്ന് അറിയാമെന്നും എന്തേലും കലക്കി തന്ന് കൊല്ലാനാണോ എന്നാണ് യുവതി ചോദിക്കുന്നത്. കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാണ് വിചാരിക്കുന്നത് എന്നും ഇദ്ദേഹം മറുപടി പറയുന്നുണ്ട്.
Key Words: Rahul Mamkoottathil, Abortion, Viral Voice Clip


COMMENTS