ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മിണ്ടാനാകില്ലെന്നും അതിന്റെ കാരണം അദാനിയാണെന്നും ലോക്‌സഭ...
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മിണ്ടാനാകില്ലെന്നും അതിന്റെ കാരണം അദാനിയാണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
വ്യാപാരത്തീരുവ വിഷയത്തില്‍ ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും മോദി മൗനം പാലിക്കുന്നതിനു കാരണം അദാനി ഗ്രൂപ്പിനെതിരായ യുഎസ് അന്വേഷണമാണെന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചു.
''ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണ്''- രാഹുല്‍ ഗാന്ധി ആരോപിച്ചു.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ഈ പണം റഷ്യ യുക്രെയ്‌നെതിരായ യുദ്ധത്തിനാണ് ഉപയോഗിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.
Key Words: Narendra Modi, Donald Trump, Adani, Gandhi


COMMENTS