Kerala nuns arrested in Chhattisgarh got bail
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു. എന്‍.ഐ.എ കോടതിയാണ് ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഒന്‍പത് ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് സിസ്റ്റര്‍ വന്ദന, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
അതേസമയം ഇവരുടെ അറസ്റ്റില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് എന്‍.ഐ.എ കോടതിയില്‍ ഇവരുടെ ജാമ്യത്തെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് ഉറപ്പ് നല്‍കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.


COMMENTS