Kalabhavan Navas death
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. പ്രകടമ്പനം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെ ലോഡ്ജിലാണ് നവാസ് തങ്ങിയിരുന്നത്.
വെള്ളിയാഴ്ച രാത്രി 10.30 യോടെ അദ്ദേഹത്തെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാവിലെ എട്ടരയോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. പത്തരയോടെ മൃതദേഹം വസതിയിലെത്തിക്കും.
വൈകുന്നേരം നാലു മണി മുതല്‍ അഞ്ചര വരെ ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം ഖബറടക്കം നടക്കും.
Keywords: Kalabhavan Navas death, Case, Police, Unnatural death


COMMENTS