ന്യൂഡല്‍ഹി : ചൈനയുടെ കടന്നുകയറ്റത്തെയും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികരണത്തെയും കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ സുപ്രീം കോടതി ...
ന്യൂഡല്‍ഹി : ചൈനയുടെ കടന്നുകയറ്റത്തെയും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികരണത്തെയും കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ സുപ്രീം കോടതി വിമര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. '' യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആരെന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ട. കോടതി പരാമര്‍ശത്തോട് ബഹുമാനത്തോടെ വിയോജിക്കുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്യുകയെന്നതാണ് പ്രതിപക്ഷ നേതാവിന്റെ കടമ'' സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് പ്രിയങ്ക പറഞ്ഞു. സൈന്യത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഭൂപ്രദേശം ചൈന കയ്യേറിയെന്ന ആരോപണത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയടക്കി. ഇന്ത്യന്‍ സൈനികരെ മര്‍ദ്ദിച്ചു. 20 സൈനികരെ വധിച്ചു. പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ കീഴടങ്ങി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് 2022 ഡിസംബറില്‍ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി നടത്തിയത്. ഇതേത്തുടര്‍ന്നുണ്ടായ മാനനഷ്ടക്കേസിലാണ് രാഹുലിനെ സുപ്രീംകോടി നിര്‍ത്തിപ്പൊരിച്ചത്. ഈ വിവരം നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടി? ആ സമയം നിങ്ങള്‍ അവിടെയുണ്ടായിരുന്നോ? വിശ്വസനീയമായ വിവരം കിട്ടാതെ എങ്ങനെ ഇത്തരം പ്രസ്താവനകള്‍ നടത്തും. യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ നിങ്ങള്‍ക്ക് ഇങ്ങനെ പറയാനാവില്ല എന്നായിരുന്നു ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തിയത്.
Key Words: Supreme Court Judges, Indian, Priyanka Gandhi , Rahul Gandhi


COMMENTS