വാഷിംഗ്ടണ്‍ : ഇന്ത്യയ്ക്കുമേലുള്ള ഇരട്ട താരിഫ് വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചേക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്...
വാഷിംഗ്ടണ്‍ : ഇന്ത്യയ്ക്കുമേലുള്ള ഇരട്ട താരിഫ് വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചേക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ മുന്നറിയിപ്പ് . പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ്. ഈ കൂടിക്കാഴ്ചയെ ആശ്രയിച്ചിരിക്കും ഇന്ത്യയ്ക്കുമേല്‍ ഇനിയും തീരുവ ചുമത്തണോ എന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
'റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കാര്‍ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ ഉപരോധങ്ങളോ അധിക തീരുവകള്‍ വര്‍ദ്ധിപ്പികുകയോ ചെയ്യുന്നത് കാണാനാകും,' ബുധനാഴ്ച ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ബെസെന്റ് പറഞ്ഞു.
ഈ മാസം ആദ്യം, റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് 25% താരിഫ് കൂടാതെ ഇന്ത്യയ്ക്ക് മേല്‍ 25% പിഴയും ട്രംപ് ചുമത്തിയിരുന്നു. ഇങ്ങനെ ആകെ 50 ശതമാനം അധിക തീരുവ ഭാരം ചുമത്തുന്നതിനു പുറമെയാണ് ഇനിയും ഇവ വര്‍ദ്ധിപ്പിക്കുകയോ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുന്നത്.
Key Words: Trump - Putin Meeting, US Tariff


COMMENTS