High court temporarily halted Paliyekkara toll plaza toll collection
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. നാലാഴ്ചയ്ക്കുള്ളില്‍ ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ദേശീയപാതയില്‍ ഇടപ്പള്ളി - മണ്ണൂത്തി മേഖലയിലെ ഗാതഗതക്കുരിക്കിന് പരിഹാരം കാണാത്ത സാഹചര്യത്തില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
അതേസമയം ഏതാനും കിലോമീറ്റര്‍ മാത്രമേ ഗതാഗതക്കുരുക്ക് ഉള്ളൂവെന്നും സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിയും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.
Keywords: High court, Toll collection, Paliyekkara toll plaza, Stay


COMMENTS