കോട്ടയം: മിഡാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക മാനേജിങ് ഡയറക്ടർ ജോർജ് വർഗീസ് (ജോർജി, 85) അന്തരിച്ചു. കോട്ടയം പനംപുന്ന കുടുംബാംഗമാണ്. ഭൗതികശരീ...
കോട്ടയം: മിഡാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക മാനേജിങ് ഡയറക്ടർ ജോർജ് വർഗീസ് (ജോർജി, 85) അന്തരിച്ചു. കോട്ടയം പനംപുന്ന കുടുംബാംഗമാണ്.
ഭൗതികശരീരം ശനിയാഴ്ച 9ന് കഞ്ഞിക്കുഴി പനംപുന്ന (കല്ലുകുന്ന്) വീട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് 3ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 4ന് കോട്ടയം ജറുസലം മാർത്തോമ്മാ പള്ളിയിൽ സംസ്കാരം. ഭാര്യ: കുന്നുംപുറത്ത് അക്കര കുടുംബാംഗം പരേതയായ മറിയം വർഗീസ്. മക്കൾ: സാറ, വർക്കി വർഗീസ്, പൗലോസ് വർഗീസ്, പരേതയായ അന്ന. മരുമക്കൾ: ഡോ. മാത്യു ജോർജ് കുരുടാമണ്ണിൽ (യുഎസ്എ), തരുണ്ചന്ദ (ന്യൂഡൽഹി), ദിവ്യ പുല്ലുംപ്ലായിൽ, മാലിനി തയ്യിൽ കണ്ടത്തിൽ.
Key Words: Death


COMMENTS