ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ...
ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ആര്‍കെ പുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും, നാളെ ലോധി ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
1980-ല്‍ ചരണ്‍ സിംഗ് നയിച്ച ലോക്ദള്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. എന്നാല്‍ 1984-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു, പിന്നീട് 1986-ല്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് എത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ഇദ്ദേഹമായിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍. ഗോവയുടെയും മേഘാലയയുടെയും ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സജീവ രാഷ്ട്രീയക്കാരനായിരുന്ന അദ്ദേഹം വിവാദങ്ങളില്‍ പെടുന്നത് സാധാരണമായിരുന്നു. ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അഴിമതിയെക്കുറിച്ചും 2019-ലെ പുല്‍വാമ ആക്രമണത്തെക്കുറിച്ചും അദ്ദേഹം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
Key Words: Jammu and Kashmir Governor, Satya Pal Malik. Passes Away


COMMENTS