Film producers assocciation election controversy
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ തന്റെ അപേക്ഷ തള്ളിയതിനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസ് കോടതിയിലേക്ക്. പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറര്‍ സ്ഥാനത്തേക്കുമാണ് സാന്ദ്ര തോമസ് പത്രിക നല്‍കിയിരുന്നത്.
ഇതു രണ്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ട്രഷറര്‍ സ്ഥാനത്തേക്കുള്ള പത്രിക സമര്‍പ്പിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തന്റെ പത്രിക തള്ളിയതിനെതിരെ വരണാധികാരിയുമായും മറ്റ് അംഗങ്ങളുമായും സാന്ദ്ര ഉടക്കിയിരുന്നു.
തുടര്‍ന്ന് വാക്കേറ്റവും ബഹളവുമുണ്ടായി. തന്നോട് കാണിച്ചത് അനീതിയും ഗൂഢാലോചനയുമാണെന്ന് സാന്ദ്ര പ്രതികരിച്ചു.
സ്വതന്ത്രമായി മൂന്ന് സിനിമകള്‍ നിര്‍മ്മിക്കണമെന്നതാണ് നിലപാടെന്നും താന്‍ ഒന്‍പത് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും സാന്ദ്ര പറയുന്നു.
Keywords: Producers assocciation, Election, Sandra Thomas, Court



COMMENTS