തിരുവനന്തപുരം : ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്. തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുക...
തിരുവനന്തപുരം : ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്. തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ (5.8 കി.മി) ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ഇത് പ്രകാരം ആഗസ്റ്റ് 5 ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
ആഗസ്റ്റ് 03 മുതൽ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ആഗസ്റ്റ് 02 മുതൽ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Key Words: Kerala Rain, Alert


COMMENTS