Complaint against Adoor Gopalakrishnan
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവ് ചടങ്ങിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസ്. അടൂരിന്റെ പരാമര്‍ശം എസ് സി - എസ്ടി ആക്ട് പ്രകാരം കുറ്റകരമാണെന്നു ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സിനിമാ കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നാണ് അടൂര്‍ പറഞ്ഞത്.
സ്ത്രീകളായതുകൊണ്ടു മാത്രം അവസരം കൊടുക്കരുതെന്നും ചലച്ചിത്ര കോര്‍പറേഷന്‍ വെറുതെ പണം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ആ വേദിയില്‍ നിന്നു തന്നെ അടൂരിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു.
Keywords: Adoor Gopalakrishnan, Controversial speech, SC/ST, Police, Complaint


COMMENTS