An attacker broke off Congress MP Sudha Ramakrishnan's necklace during a morning walk in Delhi's high-security zone. The MP filed a police complaint
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാലു പവന്‍ വരുന്ന മാല അക്രമികള്‍ പൊട്ടിച്ചെടുത്തു കടന്നു.
ഇതു സംബന്ധിച്ച് എംപി പൊലീസില്‍ പരാതി നല്‍കി. തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീമതി രാമകൃഷ്ണനും ഡിഎംകെ എംപിയായ രാജാത്തിയും ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് സംഭവം.
ഡല്‍ഹിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അവര്‍ കത്തും എഴുതി. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ഒരാള്‍ മാല പിടിച്ചുപറിച്ചതായി അവര്‍ പറഞ്ഞു.
'രാവിലെ 6.15 നും 6.20 നും ഇടയിലാണ് സംഭവം. ഞങ്ങള്‍ പോളണ്ട് എംബസിയുടെ ഗേറ്റ്-3 നും ഗേറ്റ്-4 നും സമീപം ആയിരുന്നപ്പോള്‍, ഹെല്‍മെറ്റ് ധരിച്ച് മുഖം പൂര്‍ണ്ണമായും മറച്ച് സ്‌കൂട്ടിയില്‍ വന്നയാള്‍ എതിര്‍ദിശയില്‍ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്ന് എന്റെ സ്വര്‍ണ്ണ ചെയിന്‍ തട്ടിയെടുത്ത് കടന്നു, അവര്‍ പറഞ്ഞു.
'അപ്രതീക്ഷിത ആക്രമണത്തില്‍ കഴുത്തില്‍ മുറിവേറ്റു. പിടിവലിക്കിടെ ചുരിദാറും കീറിപ്പോയി. എങ്ങനെയോ വീഴാതിരിക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ രണ്ടുപേരും സഹായത്തിനായി നിലവിളിച്ചു, സുധാ രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് ഡല്‍ഹി പൊലീസിന്റെ മൊബൈല്‍ പട്രോളിംഗ് വാഹനം കണ്ടപ്പോള്‍ അവരോട് പരാതിപ്പെട്ടതായും അവര്‍ പറഞ്ഞു.
എംബസികളും സംരക്ഷിത സ്ഥാപനങ്ങളും നിറഞ്ഞ ചാണക്യപുരി പോലുള്ള ഉയര്‍ന്ന സുരക്ഷാ മേഖലയില്‍ പാര്‍ലമെന്റ് അംഗമായ ഒരു സ്ത്രീക്ക് നേരെ നടന്ന ഈ നഗ്‌നമായ ആക്രമണം വളരെ ഞെട്ടിപ്പിക്കുന്നതാണെന്ന് അവര്‍ അമിത് ഷായ്ക്കുള്ള കത്തില്‍ പറഞ്ഞു.
'ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തെ ഉയര്‍ന്ന മുന്‍ഗണനാ മേഖലയില്‍ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുന്നില്ലെങ്കില്‍, പിന്നെ നമുക്ക് എവിടെയാണ് സുരക്ഷിതത്വമായിരിക്കാന്‍ കഴിയുകയെന്നും നിരവധി എംബസികളും ഔദ്യോഗിക വസതികളും സ്ഥിതി ചെയ്യുന്ന ചാണക്യപുരിയെ പരാമര്‍ശിച്ചുകൊണ്ട് അവര്‍ ചോദിച്ചു.


COMMENTS