Complaint against reality show contestant Jasmine Jaffar
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ച റിയാലിറ്റി ഷോ താരവും വ്ളോഗറുമായ ജാസ്മിന് ജാഫറിനെതിരെ കേസ്. ഗുരുവായൂര്‍ ദേവസ്വമാണ് ജാസ്മിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ടെമ്പിള്‍ പൊലീസില്‍ നല്കിയ പരാതി കോടതിക്ക് കൈമാറുകയുമായിരുന്നു. ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി.
മൂന്നു ദിവസം മുന്‍പാണ് ജാസ്മിന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടു വഴി റീല്‍ പങ്കുവച്ചത്. ഇതില്‍ ക്ഷേത്രക്കുളത്തില്‍ അവര്‍ കാല് കഴുകുന്ന ഭാഗവുമുണ്ട്. ഇത് വിവാദമായതോടെ അവര്‍ റീല്‍ കളയുകയും ചെയ്തിരുന്നു.
ക്ഷേത്രക്കുളത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കുന്നതിനും കോടതി വിലക്കിയിട്ടുണ്ട്.
Keywords: Guruvayur devaswom, Complaint, Jasmine Jaffar



COMMENTS