Case against actress Shwetha Menon
കൊച്ചി: അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ കേസ്. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടിക്കെതിരെ പൊലീസ് കേസെടുത്തത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരവുമാണ് കേസ്.
അതേസമയം ശ്വേത മേനോന്‍ അഭിനയിച്ച പാലേരിമാണിക്യം. രതിനിര്‍വേദം, പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഗര്‍ഭനിരോധന ഉറയുടെ പരസ്യം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പരാതി. നടി നഗ്‌നയായി അഭിനയിച്ച രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ച് പണമുണ്ടാക്കിയെന്നും പരാതിയിലുണ്ട്.
Keywords: Case, Shwetha Menon, Police,


COMMENTS