ബംഗളൂരു : പേയിങ് ഗസ്റ്റ് ആയ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് വീട്ടുടമയായ കോഴിക്കോട് സ്വദേശി അഷ്‌റഫ് അറസ്റ്റില്‍. സോളദേവനഹള്ളിയിലെ സ...
ബംഗളൂരു : പേയിങ് ഗസ്റ്റ് ആയ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് വീട്ടുടമയായ കോഴിക്കോട് സ്വദേശി അഷ്‌റഫ് അറസ്റ്റില്‍.
സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി 10 ദിവസം മുന്‍പാണ് അഷറഫിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസം ആരംഭിച്ചത്.
തിങ്കളാഴ്ച രാത്രി ഇയാള്‍ മുറിയില്‍ മുട്ടി ഭക്ഷണവും താമസവും തുടരണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ബലം പിടിച്ച് മറ്റൊരിടത്തേക്ക് കാറില്‍ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് കുട്ടിയെ മാനഭംഗപ്പെടുത്തിയത്.
ഇതിനിടയില്‍ തന്റെ ലൊക്കേഷന്‍ സുഹൃത്തിന് അയക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചുവെങ്കിലും അഷറഫ് അത് തടസ്സപ്പെടുത്തി. തുടര്‍ന്ന് രാത്രി 2:00 മണിയോടെയാണ് പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ കൊണ്ടാക്കിയത്.
കോടതിയില്‍ ഹാജരാക്കിയ അഷ്‌റഫിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഒരുമാസം മുന്‍പും പേയിങ് ഗസ്റ്റ് ആയി താമസിച്ചിരുന്ന യുവതിയെ വീട്ടുടമ മാനഭംഗപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. ഇതു വലിയ വാര്‍ത്തയായിരുന്നു.


COMMENTS