Boney Kapoor approaches High court
ചെന്നൈ: അന്തരിച്ച നടി ശ്രീദേവിയുടെ സ്വത്തില്‍ അവകാശവാദമുന്നയിക്കുന്നവര്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി ഭര്‍ത്താവ് ബോണി കപൂര്‍. നടിയുടെ സ്വത്ത് നിയമവിരുദ്ധമായി തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുയെന്ന് കാട്ടിയാണ് ഹര്‍ജി.
1988 ല്‍ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ എം.സി സംബന്ത മുതലിയാറില്‍ നിന്ന് ശ്രീദേവി വസ്തു വാങ്ങിയതിന് രേഖകളുണ്ടെന്നും എന്നാല്‍ മുതലിയാറിന്റെ രണ്ടാം ഭാര്യയും മക്കളുമാണെന്ന് അവകാശപ്പെടുത്തവരാണ് വസ്തു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് ബോണി പറയുന്നു.
1975 ല്‍ ഇവര്‍ മുതലിയാറിനെ വിവാഹം കഴിച്ചുയെന്നാണ് പറയുന്നതെന്നും എന്നാല്‍ 1999 വരെ അയാളുടെ ആദ്യ ഭാര്യ ജീവിച്ചിരുന്നുയെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ തന്നെ താംബരം താലൂക്ക് തഹസില്‍ദാര്‍ ഇവര്‍ക്ക് നല്കിയ പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ബോണി കപൂര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Keywords: Actress Sridevi, Boney Kapoor, High court, Chennai



COMMENTS