ബംഗളൂരു: ഭാര്യ പാലത്തില്‍ നിന്നും നദിയിലേക്ക് തള്ളിയിട്ട ഭര്‍ത്താവിനെ രക്ഷിച്ചത് ഓടിക്കൂടിയ നാട്ടുകാര്‍. കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം. പ...
ബംഗളൂരു: ഭാര്യ പാലത്തില്‍ നിന്നും നദിയിലേക്ക് തള്ളിയിട്ട ഭര്‍ത്താവിനെ രക്ഷിച്ചത് ഓടിക്കൂടിയ നാട്ടുകാര്‍.
കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം. പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഭര്‍ത്താവിനെ തളളി നദിയിലേക്ക് വീഴ്ത്തുകയായിരുന്നു നവവധു. കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ തളളിയിട്ടത്.
നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിന്നു. ഇയാള്‍ ഭയന്നു വിളിച്ചതോടെ ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ രക്ഷിക്കുകയായിരുന്നു.
അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് ഓടിക്കൂടിയ പ്രദേശവാസികളോട് യുവതി പറഞ്ഞത്. എന്നാല്‍ യുവാവ് തന്നെയാണ് ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് നാട്ടുകാരോട് വെളിപ്പെടുത്തിയത്.
Key Words: Wife , Husband, Selfie, Honeymoon


COMMENTS