ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്‍നങ്ങള്‍ കാരണം കുറച്ച് നാളു...
ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്‍നങ്ങള്‍ കാരണം കുറച്ച് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കോട്ട ശ്രീനിവാസ റാവു 1978ല്‍ തെലുങ്ക് ചിത്രമായ പ്രണം ഖരീദുവിലൂടെയാണ് അരങ്ങേറിയത്. കൊമേഡിയനായും വില്ലനായും ക്യാരക്ടര്‍ റോളുകളിലൂടെയും കോട്ട ശ്രീനിവാസ റാവു തെലുങ്ക് സിനിമയിലെ അനിഷേധ്യ താരമായി തിളങ്ങി. അഭിനയത്തിനു പുറമേ രാഷ്‍ട്രീയക്കാരനായും കൊട്ട ശ്രീനിവാസ റാവു പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999 മുതല്‍ 2004 വരെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തിന്റെ എം എല്‍ എ ആയി സേവനനമനുഷ്‍ഠിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുമുണ്ട്. ഒരു മലയാള സിനിമയിലും കോട്ട ശ്രീനിവാസ റാവു വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്‍ത ദ ട്രെയിനിലാണ് കോട്ട ശ്രീനിവാസ റാവു വേഷമിട്ടത്. തമിഴില്‍ നിരവധി ഹിറ്റ് സിനിമകളില്‍ കോട്ട ശ്രീനിവാസ റാവു വേഷമിട്ടിട്ടുണ്ട്.
Key Words: South Indian Actor Kotta Srinivasa Rao, Obituary


COMMENTS