Trump hits back at Israel for violating cease-fire agreement, says those bombs should not fall on the ground, warplanes should be recalled
Trump castigates Israel over ceasefire, says Israel and Iran ‘don’t know what the f*ck they’re doing’
എല്ലാ ഇസ്രയേലി യുദ്ധവിമാനങ്ങളും ഇറാന്റെ വ്യോമാതിര്‍ത്തി വിട്ടുപോകാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചതിനു പിന്നാലെ വടക്കന്‍ ടെഹ്റാനില്‍ സ്ഫോടന ശബ്ദം കേട്ടു.
ടെഹ്റാന് വടക്ക് ഒരു റഡാറില്‍ വ്യോമസേന ആക്രമണം നടത്തിയതായി ഐഡിഎഫ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്ക് ശേഷം, വടക്കന്‍ ഇസ്രായേലിലേക്ക് ഇറാന്‍ രണ്ട് മിസൈലുകള്‍ വിക്ഷേപിച്ചുവെന്നും അതിനു തിരിച്ചടിയാണ് ഈ ആക്രമണമെന്നും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
'ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഞാന്‍ ഐഡിഎഫിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടെഹ്റാന്റെ ഹൃദയഭാഗത്തുള്ള ഭരണകൂട ലക്ഷ്യങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തി,'' കാറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
ഈ ആക്രമണത്തിനു മുന്‍പ് വൈറ്റ് ഹൗസ് പുല്‍ത്തകിടിയില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞത്, ഇസ്രായേലിന്റെ നടപടിയില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും താന്‍ സന്തുഷ്ടനല്ലെന്നും ആയിരുന്നു.
ടെഹ്റാനില്‍ ആക്രമണം നടത്തുന്നതിനെതിരെ ഇസ്രായേലിന് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്താണ് നടക്കുന്നതെന്നു നിങ്ങള്‍ക്കറിയാമോ? രണ്ടു രാജ്യങ്ങള്‍ കാലങ്ങളായി ഘോരമായി പരസ്പരം ഏറ്റുമുട്ടുന്നു. എന്ത് Fuck ആണ് അവര്‍ ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല, ട്രംപ് പറഞ്ഞു.
സംഘര്‍ഷം പുനരാരംഭിക്കുന്നത് തടയാന്‍ കഴിയുമോ എന്ന് അറിയാന്‍ താന്‍ ഇസ്രായേലിലേക്ക് വരുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഇസ്രായേല്‍ ശാന്തമാകണം, ഇസ്രായേലിനെ ശാന്തമാക്കണം,' അദ്ദേഹം പറഞ്ഞു. 'എനിക്ക് അത് തടയാന്‍ കഴിയുമോ എന്ന് ഞാന്‍ നോക്കാം.'
![]() |
'ഇസ്രായേല്‍. ആ ബോംബുകള്‍ വര്‍ഷിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അത് വലിയൊരു ലംഘനമാണ്. നിങ്ങളുടെ പൈലറ്റുമാരെ ഇപ്പോള്‍ തിരിച്ചുവിളിക്കുക. യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ്.' ഇതായിരുനനു യുഎസ് പ്രസിഡന്റ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.
ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തില്‍ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുത്തതായും, ടെഹ്റാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈലുകളും മൂലമുണ്ടായ 'ഇരട്ട അസ്തിത്വ ഭീഷണി' നീക്കം ചെയ്തതിന് ശേഷം യുഎസ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തലിന് സമ്മതിച്ചതായും ഇസ്രായേല്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ട്രംപ് പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷം, രണ്ട് ഇറാനിയന്‍ മിസൈലുകള്‍ പ്രതിരോധിച്ചതായി ഇസ്രായേല്‍ പറഞ്ഞു. തുടര്‍ന്നാണ് സൈന്യം 'ശക്തമായി പ്രതികരിക്കുമെന്ന്' പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രഖ്യാപിച്ചത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേലിനെതിരെ മിസൈലുകള്‍ വിക്ഷേപിച്ചെന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു. ഇസ്രായേല്‍ 'നിയമവിരുദ്ധമായ ആക്രമണം' നിര്‍ത്തിയാല്‍, ടെഹ്റാന്‍ യുദ്ധം തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നേരത്തെ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച രാവിലെ നാലു മണിക്ക് ആരംഭിച്ച് 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയയായിരിക്കും വെടിനിര്‍ത്തല്‍ എന്ന് ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇറാന്‍ ഏകപക്ഷീയമായി എല്ലാ പ്രവര്‍ത്തനങ്ങളും ആദ്യം നിര്‍ത്തിവയ്ക്കുകയും 12 മണിക്കൂറിനുശേഷം ഇസ്രായേല്‍ സമാധാനപാത പിന്തുടരുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.
'വെടിനിറുത്തല്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നു. ദയവായി അത് ലംഘിക്കരുത്!' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.
Summary: Trump hits back at Israel for violating cease-fire agreement, says those bombs should not fall on the ground, warplanes should be recalled
COMMENTS