തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന വിഴിഞ്ഞത്തെത്തി, വാട്ടർ സല്യൂട്ട് നൽകി സ്വീകരണം. രാവിലെ എട്ടു മണിക്ക...
തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന വിഴിഞ്ഞത്തെത്തി, വാട്ടർ സല്യൂട്ട് നൽകി സ്വീകരണം. രാവിലെ എട്ടു മണിക്കാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. എം എസ് സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. ചൈന, കൊറിയ, സിംഗപ്പുർ വഴിയാണ് കപ്പൽ വിഴിഞ്ഞത്തേക്കു വരുന്നത്.
എം എസ് സി ഐറിനയുടെ ക്യാപ്റ്റൻ തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ്. 29 വർഷത്തെ മറൈൻ പരിചയമുള്ള ഇദ്ദേഹം ഇതുവരെ 120 രാജ്യങ്ങൾ സന്ദർശിച്ചു. ലോകത്തിലെ തന്നെ വമ്പൻ കപ്പലുമായി വിഴിഞ്ഞത്ത് എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു.
ഫിഫ അംഗീകാരമുള്ള നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പമുണ്ട് കപ്പലിന്. 24,346 ടി ഇ യു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടി ഇ യു ആയി കണക്കാക്കുന്നത്) വഹിക്കാൻ കഴിയും.
399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. 2023ലാണ് ഐറിന പ്രവർത്തനം ആരംഭിച്ചത്.
Key Words: MSC Irina, Vizhinjam Port
COMMENTS