Announcing his candidacy in Nilambur, PV Anwar said that he is sacrificing his life for the people of Nilambur
സ്വന്തം ലേഖകന്‍
നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി.വി. അന്‍വര്‍ തീരുമാനിച്ചു. നാമനിര്‍ദേശ പത്രിക തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നും തന്റെ ജീവന്‍ നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
താനല്ല, നിലമ്പൂരിലെ ജനങ്ങളാണ് യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെന്നും ചിഹ്നം സംബന്ധിച്ച ചര്‍ച്ചയില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
മലയോര കര്‍ഷകര്‍ക്ക് വേണ്ടിയാണ് താന്‍ പോരാട്ടം മുഴുവന്‍ നടത്തിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ കൈവിട്ടാല്‍ ഞാന്‍ ഉണ്ടാകുമെന്ന പ്രതീക്ഷ എനിക്കില്ല. എന്റെ വിധി അതാണെങ്കില്‍ അതു നടക്കട്ടെ. മരണത്തെ ഭയപ്പെടുന്നില്ല. ജനങ്ങള്‍ക്കു വേണ്ടി പദവികളും സൗകര്യങ്ങളും ത്യജിച്ച് പോരാട്ടത്തിനിറങ്ങുന്നു. എന്റെ കൂടെ വരാന്‍ ഒരാളുമില്ല, അന്‍വര്‍ പറഞ്ഞു.
നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാര്‍ത്ഥിയാണ്. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയോര കര്‍ഷകര്‍ ഉള്‍പ്പെടെ എല്ലാ സാധാരണക്കാര്‍ക്കും സമര്‍പ്പിക്കുന്നെന്നും അന്‍വര്‍ പറയുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എന്നാല്‍ പണം വന്നുകൊണ്ടേയിരിക്കുന്നുവെന്നുമാണ് അന്‍വര്‍ ഇതിനു മുന്‍പ് പറഞ്ഞത്. പ്രചാരണത്തിനു പണം കണ്ടെത്താന്‍ വീടിന്റെ ആധാരം വരെ കൊണ്ടുവന്നവരുണ്ട്.
യുഡിഎഫ് വിജയിച്ചാലും ഞാന്‍ പിടിക്കുന്ന വോട്ടുകളാവും പിണറായിസത്തിനെതിരായ വോട്ടുകളെന്നും ആര്യാടന്‍ ഷൗക്കത്ത് ജയിക്കാന്‍ സാധ്യതയില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
ഇതേസമയം, അന്‍വര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനാവശ്യ വാശി കാണിച്ചെന്ന്
മുസ്ലിംലീഗ് നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍
ന്നു.
കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും ധിക്കാരമാണ്. തുടര്‍ച്ചയായി അന്‍വര്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി യുഡിഎഫിനെ വിമര്‍ശിച്ചതു തെറ്റു തന്നെയാണ്. പക്ഷേ, സമാനമായി വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് വിഷയം കൂടുതല്‍ വഷളാക്കിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
അന്‍വറിനെ സഹകരിപ്പിക്കാന്‍ ലീഗ് ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അത് അട്ടിമറിച്ചു. നേതൃത്വം തീരുമാനമെടുത്ത ശേഷം പാതിരാത്രി കൂടിക്കാഴ്ച്ചക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പോയത് യുഡിഎഫിനാകെ നാണക്കേടായെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
അന്‍വര്‍ മത്സരിച്ചാലും നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനു വിജയസാധ്യതയുണ്ടന്നാണ് ലീഗ് യോഗത്തിലെ വിലയിരുത്തല്‍.
വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ പ്രഖ്യാപനം പോലെ പറഞ്ഞതു ശരിയായില്ലെന്നും ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ അന്‍വറിന്റെ പരസ്യ ഇടപെടല്‍ പാടില്ലയിരുന്നുവെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
Summary: Announcing his candidacy in Nilambur, PV Anwar said that he is sacrificing his life for the people. Mean while the Muslim League said that the Congress has aggravated the issue of Anwar. Even if Anwar contests, Aryadan Shaukam has a chance of winning in Nilambur, League meeting observed.
COMMENTS