കോഴിക്കോട് : പന്തീരങ്കാവിൽ വൻ കവർച്ച. ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപയാണ് കവർന്നത്. പന്തീരങ്കാവിലെ സ്വകാര്യ ബാങ്കിലാണ് സംഭവം. സ്...
കോഴിക്കോട് : പന്തീരങ്കാവിൽ വൻ കവർച്ച. ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപയാണ് കവർന്നത്. പന്തീരങ്കാവിലെ സ്വകാര്യ ബാങ്കിലാണ് സംഭവം.
സ്‌കൂട്ടറിലെത്തിയ ആൾ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
പന്തീരങ്കാവിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിൻ്റെ കയ്യിൽ നിന്നാണ് പണം നഷ്‌ടപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതി പണം തട്ടിപ്പറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
പന്തീരങ്കാവ് പൊലീസും കോഴിക്കോട് സിറ്റി പൊലീസും പ്രതിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു.
Key Words: Money Snatches, Bank Employee; Robbery , Panthirankavu Bank
COMMENTS