തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെറെ പരാതി തള്ളി കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ ലിസ...
തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെറെ പരാതി തള്ളി കോൺഗ്രസ്.
പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂൺ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ 40 പേരുടെ താര പ്രചാരക പട്ടികയിൽ എട്ടാമനാണ് ശശി തരൂർ. കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നാണ് ശശി തരൂർ തുറന്നടിച്ചത്.
നിലമ്പൂരിലേക്ക് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് പ്രചാരണത്തിന് പോകാത്തതെന്നാണ് തരൂർ മാധ്യമങ്ങളോട് പറഞ്ഞത്. വോട്ടെടുപ്പ് ദിവസം കൂടുതൽ പറഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിൽ ആകുന്നില്ലെന്നും തനിക്ക് മുഖ്യം രാജ്യത്തിന്റെ താല്പര്യമാണെന്നും തരൂർ പറഞ്ഞു.
പോളിംഗ് അവസാനിച്ചതിന് ശേഷം കൂടുതൽ തുറന്നുപറയുമെന്നും തരൂർ വ്യക്തമാക്കി.
Key Words: Sashi Tharoor, Congress, Nilamboor By-Election
COMMENTS