കൊച്ചി: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലില്‍ കപ്പലില്‍ നിന്ന് അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍ വീണത് കപ്പല്‍ അപകടത്തില്‍...
കൊച്ചി: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലില്‍ കപ്പലില്‍ നിന്ന് അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍ വീണത് കപ്പല്‍ അപകടത്തില്‍പെട്ടെന്ന് വിവരം. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കപ്പലില്‍ 22 മുതല്‍ 24 വരെ ആളുകള്‍ ജീവനക്കാരായി ഉണ്ടായിരുന്നുവെന്നാണ് വിവരം. ജീവനക്കാരെ രക്ഷിക്കാന്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കപ്പലിലേക്ക് ഹെലികോപ്റ്ററില്‍ നിന്നും ഇട്ടുനല്‍കി. വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലെത്തി പിന്നീട് തൂത്തുകുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍.
ഇന്ന് രാത്രി 10നാണ് കപ്പല്‍ കൊച്ചിയില്‍ എത്തേണ്ടിയിരുന്നത്. നിലവില്‍ കേരളാ തീരത്തിനടുത്ത് കടലില്‍ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പല്‍. നാവികസേനയുടെ ഡോര്‍ണിയര്‍ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് തിരിച്ചു.
Key Words: Ship Accident, Arabian Sea
COMMENTS