India about Indus waters treaty suspension at UN
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല കരാറില്‍ തല്‍സ്ഥിതി തുടരുമെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലാണ് ഇന്ത്യന്‍ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരീഷ് ഇക്കാര്യം അറിയിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത്. ഇതേതുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജലം ജീവനാണ് ആയുധമല്ലെന്ന് പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരുന്നു.
അതേസമയം ആഗോള ഭീകരവാതത്തിന്റെ ഉറവിടമാണ് പാകിസ്ഥാനെന്നും കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇന്ത്യയിലെ സാധാരണക്കാരായ 20,000 ത്തോളം പേര്‍ ആക്രമണത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ചൂണ്ടിക്കാട്ടി.
Keywords: UN, India, Pakistan, Indus waters treaty, Suspension
COMMENTS