കോഴിക്കോട്: ഇന്നലെ വൈകിട്ടോടെ നഗരത്തെയാകെ പരിഭ്രാന്തിയിലാക്കി തീപിടിത്തമുണ്ടായ കോഴിക്കോട് പുതിയ സ്റ്റാന്‍ഡിനു പരിസരത്തെ കെട്ടിടം പൊലീസ് കാവല...
കോഴിക്കോട്: ഇന്നലെ വൈകിട്ടോടെ നഗരത്തെയാകെ പരിഭ്രാന്തിയിലാക്കി തീപിടിത്തമുണ്ടായ കോഴിക്കോട് പുതിയ സ്റ്റാന്‍ഡിനു പരിസരത്തെ കെട്ടിടം പൊലീസ് കാവലില്‍. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷ് ഉള്‍പ്പെടെ 50 അംഗ പൊലീസാണ് ഇവിടെ കാവല്‍ നില്‍ക്കുന്നത്.
തീയണച്ച ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഈ കെട്ടിടവും പരിസരവും കയറു കെട്ടിയും ബാരിക്കേഡ് വച്ചും പൊലീസ് സുരക്ഷിതമാക്കിയത്.
ഫൊറന്‍സിക് വിദഗ്ധര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അംഗങ്ങള്‍, സയന്റിഫിക് വിദഗ്ധര്‍, കോര്‍പറേഷന്‍ പ്രതിനിധി സംഘം തുടങ്ങിയവര്‍ ഇന്ന് കെട്ടിടം പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനകളുടെ ഭാഗമായി കെട്ടിടത്തിലെ മറ്റു വ്യാപാര കടകള്‍ ഒന്നും തുറക്കാന്‍ അനുമതിയുണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെ തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കലക്ടറോട് ചീഫ് സെക്രട്ടറി ഞായറാഴ്ച രാത്രി നിര്‍ദേശിച്ചിരുന്നു.
Key Words: Calicut Fire Accident
COMMENTS