Heat likely to rise in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയ്‌ക്കൊപ്പം ഈര്‍പ്പമുള്ള വായുവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതേതുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി.
സൂര്യാഘാതം, സൂര്യതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. പകല്‍ 11 മണി മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക, പരമാവധി ശുദ്ധജലം കുടിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്.
Keywords: Heat, Kerala, Rise, Today
COMMENTS