ന്യൂഡല്‍ഹി: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ അതിവേഗം ആളിപ്പടര്‍ന്ന് കാട്ടുതീ. മരണസംഖ്യ 10 ലേക്കെത്തി. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നശിച്ചു. പ്...
ന്യൂഡല്‍ഹി: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ അതിവേഗം ആളിപ്പടര്‍ന്ന് കാട്ടുതീ. മരണസംഖ്യ 10 ലേക്കെത്തി. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നശിച്ചു. പ്രാണഭയത്തോടെ ആളുകള്‍ രക്ഷതേടി പായുകയാണ്. ഇതുവരെയുണ്ടായ നഷ്ടം 50 ബില്യണ്‍ ഡോളറിലധികമെന്നാണ് വിലയിരുത്തല്‍
ഇതുവരെ മുപ്പതിനായിരം ഏക്കറിലധികം കത്തിനശിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ മറ്റിടങ്ങളില്‍ അഭയം തേടി. കലിഫോര്‍ണിയയില്‍ ആറിടത്താണ് തീ പടര്‍ന്ന് പിടിച്ചത്. സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയില്‍ പാലിസാഡസിലുണ്ടായ തീപിടിത്തത്തില്‍ 15,000 ഏക്കറോളമാണ് കത്തിനശിച്ചത്. ഇവിടെ ഒരു ശതമാനം പോലും തീ അണയ്ക്കാനായിട്ടില്ല.
COMMENTS