കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍വച്ചായിരുന്ന...
കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍വച്ചായിരുന്നു അപകടം. ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനുശേഷം ബസ് നിര്‍ത്താതെ പോയി. എന്നാല്‍ ബസിനെ പിന്തുടര്‍ന്ന് ഡ്രൈവറെ തടഞ്ഞുനിര്‍ത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസെത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
സൗരവ് ഗാംഗുലി-ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ഡ്രൈവറുടെ സീറ്റിന് അടുത്താണ് സന ഇരുന്നത്. സനയ്ക്ക് സാരമായ പരുക്കുകള്‍ ഇല്ലെന്നാണ് വിവരം. കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Key Words: Saurav Ganguly, Sana Ganguly
COMMENTS