കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളന വേദിയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാന സ്‌കൂള്‍ കായികമേള...
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളന വേദിയില്‍ പ്രതിഷേധിച്ച
സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളന വേദിയില്‍ പ്രതിഷേധിച്ച സ്‌കൂളിനെ അടുത്ത കായികമേളയില്‍ നിന്നു വിലക്കിയിതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
എന്‍എംഎച്ച്എസ്എസ് തിരുനാവായ, മാര്‍ ബേസില്‍ എച്ച്എസ്എസ് കോതമംഗലം എന്നീ സ്‌കൂളുകളെയാണ് വിലക്കിയതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന കായിക മേളയുടെ സമാപനത്തിലാണ് പോയിന്റ് പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇരു സ്‌കൂളുകളും പ്രതിഷേധം നടത്തിയത്.
അതേസമയം, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
സുതാര്യതയും സ്വകാര്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ജഡ്ജസിനെ തെരഞ്ഞെടുക്കുന്നത്. അഴിമതി സാധ്യതകള്‍ ഇല്ല എന്ന് ഉറപ്പു വരുത്തുന്ന നടപടിക്രമങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. സംസ്ഥാന ഇന്റലിജന്‍സും വിജിലന്‍സും ജഡ്ജസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി 4 മുതല്‍ 8 വരെ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണമേര്‍പ്പെടുത്തും. കിഴക്കേകോട്ട മുതല്‍ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ വാഹനങ്ങളുടെയും സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല. ഈ ഭാഗങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം, പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്നും നടത്തുമെന്നും മന്ത്രി അറിയിച്ചു.
Key Words: School Sports Festival, Banned


COMMENTS