പത്തനംതിട്ട: കായികതാരമായ ദലിത് പെണ്‍കുട്ടിയെ അറുപതോളം പേര്‍ പീഡിപ്പിച്ച കേസില്‍ 15 പേര്‍ കൂടി പിടിയില്‍. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയില...
പത്തനംതിട്ട: കായികതാരമായ ദലിത് പെണ്‍കുട്ടിയെ അറുപതോളം പേര്‍ പീഡിപ്പിച്ച കേസില്‍ 15 പേര്‍ കൂടി പിടിയില്‍. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 20 ആയി. ഇന്ന് അറസ്റ്റിലായവരില്‍ പ്ലസ്ടു വിദ്യാര്‍ഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും മീന്‍ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞദിവസം 5 പേര്‍ അറസ്റ്റിലായിരുന്നു.
അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ പലരും ഒളിവിലാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Key Words: Pathanamthitta Rape Case, Arrest
COMMENTS