തിരുവനന്തപുരം : കൂത്താട്ടുകുളത്തു സിപിഎം കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിയമസഭയില്‍ ബഹളം. പ്രതിപക്ഷമാണു വിഷയം ഉന്നയിച്...
തിരുവനന്തപുരം : കൂത്താട്ടുകുളത്തു സിപിഎം കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിയമസഭയില്‍ ബഹളം. പ്രതിപക്ഷമാണു വിഷയം ഉന്നയിച്ചത്. അടിയന്തരപ്രമേയ നോട്ടിസിന് അനുമതി തേടി അനൂപ് ജേക്കബ് ചോദിച്ചു. വൃത്തികേടിനു പൊലീസ് കൂട്ടുനിന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.
''വസ്ത്രാക്ഷേപം ചെയ്യുന്നതും കാല് തല്ലിയൊടിക്കും എന്നു പറയുന്നതുമാണോ സ്ത്രീ സുരക്ഷ? അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാന്‍ പോലും സിപിഎമ്മിനു ശക്തിയില്ലേ? മൂവാറ്റുപുഴ ഡിവൈഎസ്പി ഉള്‍പ്പെടെ നോക്കി നില്‍ക്കുമ്പോഴാണു കലയെ തട്ടിക്കൊണ്ടു പോയത്. നടി ഹണി റോസിന്റെ കേസില്‍ അതിവേഗത്തില്‍ നടപടി സ്വീകരിച്ച പൊലീസ് ഈ വിഷയത്തില്‍ മെല്ലെപ്പോക്കിലാണ്'' സതീശന്‍ ആരോപിച്ചു. കല രാജുവിനു സുരക്ഷ ഒരുക്കിയെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
കേരളത്തില്‍ എത്ര പഞ്ചായത്തില്‍ കാലുമാറ്റം ഉണ്ടായെന്നും അവരെയെല്ലാം തട്ടിക്കൊണ്ടു പോവുകയാണോ എന്നും സതീശന്‍ ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Key words: Koothukulam Aduction, Niyamasabha
COMMENTS