കലൂർ : കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ കണ്...
കലൂർ : കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ കണ്ണു തുറന്നതായും കൈകാലുകള്‍ അനക്കിയതായും അവരോട് അടുപ്പമുള്ള വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്തു മണിക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമ്പോള്‍ മാത്രമേ ആരോഗ്യനിലയിലെ പുരോഗതി വ്യക്തമാകൂ. റിനെ മെഡിസിറ്റിയില്‍ വെന്റിലേറ്ററിലാണ് ഉമ തോമസ്.
ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഉമ തോമസിന്‍റെ ബന്ധുക്കളും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ആശുപത്രിയില്‍ തുടരുകയാണ്. ഇന്ന് രാവിലെ പത്തിന് മെഡിക്കല്‍ ബോർഡ് ചേർന്ന് തുടർ സാഹചര്യം തീരുമാനിക്കും.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിയ വിദഗ്ധ സംഘം എംഎല്‍എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരുകയാണ്.
വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാൻ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമാണ്.
Key words: Uma Thomas MLA


COMMENTS