Marriage of actor Kalidas Jayaram will be held on Sunday at Guruvayur
ഗുരുവായൂര്‍: താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയും മോഡലുമായ തരിണി കലിംഗരായരാണ് പ്രതിശ്രുത വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
ഇവരുടെ വിവാഹം ഞായറാഴ്ച ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടക്കും. രാവിലെ 7.15 ന് ചടങ്ങുകള്‍ ആരംഭിക്കും. അടുത്ത ബന്ധുക്കളും ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
1992 ല്‍ ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു. ഇവരുടെ മകള്‍ മാളവികയുടെ വിവാഹവും ഗുരുവായൂരില്‍ വച്ച് ഇക്കഴിഞ്ഞ മേയിലാണ് നടന്നത്.
Keywords: Kalidas Jayaram, Tarini Kalingarayar, Marriage, Guruvayur, Sunday
COMMENTS