ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. 2025 ല്‍ മണിപ്പൂരില്‍ സാധാരണനില പുനഃസ്ഥാപിക്കാന്‍ കഴി...
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. 2025 ല്‍ മണിപ്പൂരില്‍ സാധാരണനില പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ബിരേന്‍ സിംഗ് പറഞ്ഞു. കലാപത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീട് വിട്ടിറങ്ങി. സംഭവത്തില്‍ തനിക്ക് പശ്ചാത്താപം തോന്നുണ്ടെന്നും ബിരേന്‍ സിംഗ് പറഞ്ഞു.
2024 മുഴുവന്‍ ദൗര്‍ഭാഗ്യകരമായ വര്‍ഷമായിരുന്നുവെന്ന് ബിരേന്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ മെയ് മൂന്ന് മുതല്‍ ഇതുവരെ സംഭവിച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നു.
സംഭവിച്ചതെല്ലാം സംഭവിച്ചു. മുന്‍കാല തെറ്റുകള്‍ ക്ഷമിക്കുകയും മറക്കുകയും വേണമെന്നും ബിരേന്‍ സിംഗ് പറഞ്ഞു. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ജീവിക്കണം എന്നാണ് തനിക്ക് പറയാനുള്ളത്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും താന്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണെന്നും ബിരേന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
Key Words: Manipur Riots, Biren Singh, Apology
COMMENTS