തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 'പിങ്ഗള കേശിനി' എന്ന കവിതാ സമാഹാരത്തിന...
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
'പിങ്ഗള കേശിനി' എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. നിരവധി ഗാനങ്ങളുടെയും കവിതകളുടെയും വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് കെ ജയകുമാര്‍.
ആകെ 24 ഭാഷകളില്‍ 21 എണ്ണത്തിലേക്കുള്ള പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. എട്ട് കവിതാ സമാഹാരങ്ങള്‍ക്കും മൂന്ന് നോവലുകള്‍ക്കും രണ്ട് ചെറുകഥാ സമാഹാരങ്ങള്‍ക്കും മൂന്ന് ഉപന്യാസങ്ങള്‍ക്കും മൂന്ന് സാഹിത്യ വിമര്‍ശന പുസ്തകങ്ങള്‍ക്കും ഒരു നാടകത്തിനുമാണ് ഇപ്പോള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
Key Words: 2024 Kendra Sahitya Akademi Award, Former Chief Secretary K Jayakumar
COMMENTS