കൊച്ചി: മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലാണ് അല്പസമയം മുന്‍പ് പൂര്‍ത്തിയായത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങുകയായിരു...
കൊച്ചി: മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലാണ് അല്പസമയം മുന്‍പ് പൂര്‍ത്തിയായത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യല്‍ അല്ല പകരം പ്രാഥമികമായ വിവരശേഖരണമാണ് നടക്കുന്നതെന്നും അതിന് ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ നടന്നത്. തിരുവനന്തപുരത്തെ കമ്മീഷണര്‍ ഓഫീസിലാണ് ആദ്യം ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തിയിരുന്നത്. എന്നാല്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത് കന്റോണ്‍മെന്റ് സെന്ററില്‍ ആയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സെന്ററിലേക്ക് മാറ്റി. ഇവിടെ ടകഠ യിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു.
Key Words: Actor Siddique, Rape case
COMMENTS