Director Dr. Biju reacts against director Ranjith
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ ഉടന്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ഡോ.ബിജു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരാളെക്കുറിച്ച് പരസ്യമായി ഉയര്‍ന്നുവരുന്ന ലൈംഗിക ആരോപണം നിസാരമായി കാണാനാവില്ലെന്ന് ഡോ.ബിജു പറഞ്ഞു.
സാംസ്‌കാരിക മന്ത്രിക്ക് രഞ്ജിത്ത് ഇതിഹാസമൊക്കെയായി തോന്നാമെന്നും എന്നാല്‍ അപമര്യാദയായി പെരുമാറിയെന്ന് ഒരു സ്ത്രീ പരസ്യമായി വന്ന് വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരു നിമിഷം പോലും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു തുടരാന്‍ അയാള്‍ അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പും ഇയാള്‍ക്കെതിരെ പല ആരോപണങ്ങളും വന്നിട്ടുണ്ടെന്നും അപ്പോഴൊക്കെ അതെല്ലാം അന്വേഷിക്കുമെന്ന് പറഞ്ഞ സാംസ്‌കാരിക മന്ത്രി ഇന്നേവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ബിജു പറഞ്ഞു.
ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് അക്കാദമി ചെയര്‍മാനെതിരെ ഒരു നടി പരസ്യമായി രംഗത്തെത്തിയിരിക്കുകയാണെന്നും അല്പമെങ്കിലും ധാര്‍മികത ഉണ്ടെങ്കില്‍ അയാളെ പുറത്താക്കണമെന്നും ഡോ.ബിജു ചൂണ്ടിക്കാട്ടി.
Keywords: Dr. Biju, director Ranjith, Minister, Actress allegation
COMMENTS