ന്യൂയോര്‍ക്ക്: പെന്‍സില്‍വാനിയയിലെ ബട്ലറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച ...
ന്യൂയോര്‍ക്ക്: പെന്‍സില്‍വാനിയയിലെ ബട്ലറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച തോക്കുധാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റാലി നടന്ന സ്ഥലത്തിന് 40 മൈല്‍ തെക്കുള്ള പാ എന്ന ഗ്രാമത്തിലെ 20 കാരനായ തോമസ് മാത്യു ക്രൂക്സ് ആണ് അക്രമിയെന്ന് ന്യൂ യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന് വെടിയേറ്റതോടെ സീക്രട്ട് സര്‍വീസ് സ്നൈപ്പര്‍മാര്‍ അക്രമിയെ കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ട്രംപിനു നേരെിടന്നത് വധശ്രമമെന്ന് എഫ്ബിഐ വെളിപ്പെടുത്തിയിരുന്നു. ഇയാളില്‍ നിന്നും എആര്‍-സ്‌റ്റൈല്‍ റൈഫിള്‍ കണ്ടെടുത്തു.
Key Words: Donald Trump, Rally, Pennsylvania, Shooting
COMMENTS