പുരുഷന്റെ ജീവിതചക്രത്തില്‍ അവന് സ്ത്രീകളേക്കാള്‍ ഇരട്ടി സെക്ഷ്വല്‍ പാര്‍ട്ണര്‍മാരുണ്ടായിരിക്കുമെന്നു പുതിയ സര്‍വെ ഫലം. ഹെല്‍ത്ത് സര്‍വെ ഫോര്‍ ഇംഗ്ലണ്ട് 2010 ആണ് ഈ നിഗമനത്തില്‍ എത്തിനില്‍ക്കുന്നത്. പുരുഷന് 9.3 വ്യത്യസ്ത പങ്കാളികള്‍ ഉണ്ടാവുമ്പോള്‍ സ്ത്രീകളില്‍ അത് 4.7 മാത്രമാണ്.സ്ത്രീയുടെ ഇരട്ടിയില്‍ അധികം വരും ഈ കണക്ക്. ഇരുപത്തഞ്ചിനും മുപ്പത്തിനാലിനും ഇടയില്‍ ഉള്ളവരിലാണ് പ്രശ്നങ്ങള്‍ ഏറെ. നാലിലൊരു വിഭാഗം സ്ത്രീകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്, അവരുടെ ജീവിതകാലത്തില്‍ ഒരു പുരുഷനൊപ്പം മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നാണ്. പുരുഷന്റെ എണ്ണം വെറും പതിനേഴ് ശതമാനം മാത്രമാണ്. മറ്റൊരു പ്രധാന കാര്യം ഇതോടൊപ്പം ചേര്‍ക്കാവുന്നത് കന്യകാത്വം നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ്. നാലിലൊരു ഭാഗം ചെറുപ്പക്കാരികളും പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പു തന്നെ കന്യകാത്വം നഷ്ടപ്പെടുത്തിയിട്ടുണ്ടാവും.
പതിനാറിനും ഇരുപത്തിനാലിനും ഇടയിലുള്ള ഇരുപത്തേഴു ശതമാനം പേരാണ് പതിനഞ്ചു വയസിനു താഴെ അവര്‍ ആദ്യമായി സെക്‌സില്‍ ഏര്‍പ്പെട്ടുവെന്നു തുറന്നു പറഞ്ഞത്. ഈ വിഭാഗത്തിലെ എട്ടില്‍ ഒരാള്‍ വീതം സമ്മതിക്കുന്നത് ഇതിനകം വച്ച് പത്തു വ്യത്യസ്ത പങ്കാളികള്‍ക്കൊപ്പമെങ്കിലും രതിയില്‍ ഏര്‍പ്പെട്ടുവെന്നാണ്.
ഈ പഠനത്തിലൂടെ പതിനാറിലെത്തുന്നതിനു മുമ്പു തന്നെ കന്യകാത്വം നഷ്ടപ്പെടുത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നു കൂടി തെളിഞ്ഞിരിക്കുന്നു. അന്‍പത്തഞ്ചിനും അറുപത്തിനാലിനും ഇടയില്‍ ഇപ്പോള്‍ പ്രായമുള്ള സ്ത്രീകളില്‍ പ്രായപൂര്‍ത്തി എത്തുംമുന്‍പേ ആയിരിക്കുമ്പോള്‍ ലൈംഗികബന്ധത്തില്‍പ്പെട്ടത് വെറും നാലു ശതമാനം മാത്രമേയുള്ളൂ.
പതിനാറിനും ഇരുപത്തിനാലിനും ഇടയിലുള്ള അഞ്ചില്‍ ഒരു ഭാഗത്തില്‍ കൂടുതല്‍ സെക്ഷ്വലി ആക്റ്റിവ് സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കഴിഞ്ഞ വര്‍ഷം മോണിങ് ആഫ്റ്റര്‍ പില്‍ കഴിച്ചിട്ടുണ്ട്. അറുപതു ശതമാനം പറയുന്നത് അവര്‍ കോണ്‍ട്രാസെപ്റ്റിവുകള്‍ എപ്പോഴും ഉപയോഗിക്കാറില്ലെന്നാണ്.
ഇരുപത്തിരണ്ടു ശതമാനം പുരുഷന്മാര്‍ പതിനഞ്ചിനോ അതിനു മുമ്പോ തന്നെ സെക്‌സില്‍ ഏര്‍പ്പെട്ടിരിക്കും. നാല്‍പ്പത്തൊന്നു ശതമാനം പറയുന്നത് കോണ്‍ടം ഉപയോഗിക്കുന്നത് എപ്പോഴും ശീലമാണെന്നാണ്. 5.4 ശതമാനത്തിന് രതിജന്യ രോഗങ്ങള്‍ ഉണ്ടെന്നും സമ്മതിക്കുന്നു.
പതിനാറിനും ഇരുപത്തിനാലിനും ഇടയിലുള്ള പെണ്‍കുട്ടികളില്‍ ഏഴുപേരില്‍ ഓരാള്‍ മാത്രമാണ് ഒരിക്കലെങ്കിലും ഇത്തരം രോഗങ്ങളുണ്ട്.
Tags: man, sex, sleeps, partners, life



