Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special health പുരുഷ ഗന്ധത്തിലുണ്ട് രോഗവിവരം

പുരുഷ ഗന്ധത്തിലുണ്ട് രോഗവിവരം

E-mail Print PDF

പുരുഷന്റെ മണം സാധാരണഗതിയില്‍ സ്‌ത്രീകളെ ആകര്‍ഷിക്കും. എന്നാല്‍, ചില രോഗങ്ങള്‍, പ്രത്യേകിച്ച്‌ ലൈംഗികരോഗങ്ങളുള്ള പുരുഷന്മാര്‍ക്ക്‌ ഒട്ടും ആകര്‍ഷകമല്ലാത്ത മണമായിരിക്കുമത്രേ. അങ്ങനെയെങ്കില്‍ ഇനി സ്‌ത്രീകള്‍ പുരുഷനെ കൂട്ടുകാരാക്കുമ്പോള്‍ ഒന്ന്‌ മണത്തുനോക്കി തീരുമാനിക്കാം എന്ന സ്ഥിതിവരും.

പതിനേഴ്‌ വയസ്‌ മുതല്‍ 34 വയസുവരെ പ്രായമുള്ള പുരുഷന്മാരുടെ കക്ഷത്തില്‍നിന്നുള്ള സാംപിളുകള്‍ പരിശോധിച്ച

ഡോക്ടര്‍മാര്‍ ഇക്കാര്യം ഉറപ്പിച്ചു പറയുന്നു. കക്ഷത്തില്‍ കോട്ടണ്‍ പാഡുകള്‍ വച്ച്‌ ടൈറ്റ്‌ ഷര്‍ട്ടുകള്‍ ഇട്ടായിരുന്നു സാംപിളുകള്‍ ശേഖരിച്ചത്‌. ഒരുമണിക്കൂറിനുശേഷം ഷര്‍ട്ടും കോട്ടണും പ്രത്യേകം പായ്‌ക്ക്‌ ചെയ്‌ത്‌ സൂക്ഷിച്ചു. ഇവരില്‍ 13 പേര്‍ക്കും ഗൊണേറിയ എന്ന ലൈംഗികരോഗമുള്ളവരായിരുന്നു. 16 പേര്‍ പൂര്‍ണ ആരോഗ്യമുള്ളവരും.

 

പതിനേഴ്‌ മുതല്‍ ഇരുപതു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഈ സാംപിളുകള്‍ മണത്തുനോക്കി. ഇതില്‍നിന്നും ഏറ്റവും മോശം മണം തോന്നിയവര്‍ക്കൊക്കെ രോഗബാധയുള്ളവരായിരുന്നു. രോഗബാധയുള്ള മിക്കവര്‍ക്കും ചീഞ്ഞ ദുര്‍ഗന്ധമായിരുന്നുവെന്നായിരുന്നു വിദ്യാര്‍ത്ഥിനികള്‍ അഭിപ്രായപ്പെട്ടത്‌.

എലികളില്‍ ഈ പ്രതിഭാസം നേരത്തെ കണ്ടിരുന്നു. രോഗമുള്ള എലികളെ അവയുടെ ഗന്ധത്തിന്റെ പേരില്‍ മറ്റ്‌ എലികള്‍ ഒഴിവാക്കുമത്രേ. ഇത്‌ മനുഷ്യരിലും സത്യമാണെന്ന്‌ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്‌. ഇനി പുതിയ പുരുഷസുഹൃത്തുക്കളെ അടുത്തറിയും മുമ്പ്‌ മണത്തുനോക്കി നിശ്ചയിക്കാം.

 

Tags: male, body smell, ailments

Share on Myspace