Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special health അങ്ങനെ ചര്‍മം സുന്ദരമാക്കാം

അങ്ങനെ ചര്‍മം സുന്ദരമാക്കാം

E-mail Print PDF

* മൈക്രോഡേം ആബ്രാഷന്‍ അല്ലെങ്കില്‍ സ്‌കിന്‍ പോളിഷിങ്

ഒരു ദിനം കൊണ്ട് മുഖത്തിന് തിളക്കം വയ്പ്പിക്കാന്‍ ഇതാണ് വഴി. ഏറ്റവും പുറമേയുള്ള തൊലി വേദനയെടുക്കാതെ നീക്കുന്ന രീതി. വിളറിയും മോശവുമായിരിക്കുന്ന ലുക്ക് മാറ്റാന്‍ ഇതിന് കഴിയും

* ഒരാഴ്ചകൊണ്ട് തിളക്കം

ഫോട്ടോ ഫേഷ്യല്‍- ഇന്‍ഫ്ര റെഡ് ലൈറ്റ് അപകടകരമല്ലാത്ത വിധത്തില്‍ സ്‌കിന്നില്‍ കൂടി

കടത്തിവിടും. മുഖത്തെ രക്തചംക്രമണം കൂട്ടാനം പിഗ്മെന്റേഷന്‍ കുറയ്ക്കാനും ഇതുവഴി കഴിയും. വെറും അര മണിക്കൂര്‍ മാത്രമേ ഇതിന് വേണ്ടി വരൂ. മൂന്ന് ദിവസത്തിനുള്ളില്‍ ചര്‍മത്തിന്റെ തിളക്കം തിരിച്ചറിയാകാനം. ചുവന്ന് തുടുത്തിരിക്കുന്ന മുഖം

എഎച്ച്എ (ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ്) ഫേഷ്യല്‍സ്- സ്‌കിന്നിന്റെ ടെക്‌സ്ചറില്‍ വരെ ഫലപ്രദമാകും ഇത്തരത്തിലുള്ള ഫേഷ്യലുകള്‍ക്ക്. സ്‌കിന്നിന്റെ തരം അനുസരിച്ച് ഫേഷ്യലിനായി ഏത് ഫ്രൂട്ട് വേണമെന്ന് തെരഞ്ഞെടുക്കും. ഡ്രൈ സ്‌കിന്നിന് പഴം, എണ്ണമയമുള്ള ചര്‍മത്തിന് ഓറഞ്ച്. ഇതിനൊപ്പം ആല്‍ഫ ഹൈഡ്രോക്‌സി ആസിഡുകൂടി ചേര്‍ക്കും. ഈ ആസിഡ് സ്‌കിന്നിന് സ്മൂത്ത്‌നസും ആരോഗ്യവും പ്രദാനം ചെയ്യും

ഓക്‌സി ഫേഷ്യല്‍സ്- പൊടിയടിക്കുന്ന തരത്തില്‍ ഓഫീസിന് വെളിയില്‍ ജോലിചെയ്യേണ്ടി വരുന്നവര്‍ക്കും ഏറെ സമയം കംപ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ഓക്‌സി ഫേഷ്യല്‍സ്. സ്‌കിന്നിന് ഓക്‌സിജന്‍ നല്‍കുന്നതാണ് ഈ ഫേഷ്യലിന്റെ തത്വം

ആന്റി ഓക്‌സിഡന്റ് ഫേഷ്യല്‍സ്- ഏറെ യാത്ര ചെയ്യുന്നവര്‍ക്കും ഫീല്‍ഡ് ജോലി ചെയ്യുന്നവര്‍ക്കും ഏറെ യോജിച്ച ഫേഷ്യല്‍. വിറ്റാമിന്‍ എ, ബീറ്റ കര്‍ട്ടോണ്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഫേഷ്യല്‍സ് മാസ്‌കുകളും ക്രീമുകളും ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ഫേഷ്യലുകള്‍ ചെയ്യുന്നത്. സ്‌കിന്നിലെ അഴുക്ക് പൂര്‍ണമായും മാറ്റും. പിന്നീട് സ്‌കിന്‍ ഡീപ്പായി വൃത്തിയാക്കും.

 

 

 

 

Tags: skin care, winter

Share on Myspace