Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special health സെല്‍ ഫോണിലും ചായയിലും വരെ കാന്‍സര്‍

സെല്‍ ഫോണിലും ചായയിലും വരെ കാന്‍സര്‍

E-mail Print PDF

ചായ മുതല്‍ മൊബൈല്‍ ഫോണ്‍ വരെ ക്യാന്‍സറിനു കാരണമാകുന്നോ കാന്‍സര്‍ എന്ന രോഗത്തിന്റെ ആക്രമണം ഇന്ന് വര്‍ധിച്ചു വരികയാണ്. നാല്‍പ്പതു ശതമാനം ബ്രിട്ടിഷുകാര്‍ക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ രോഗം ബാധിക്കാമെന്ന് മക്മില്ലന്‍ കാന്‍സര്‍ സപ്പോര്‍ട്ടിന്റെ റിപ്പോര്‍ട്ടിലും പറയുന്നു. പത്തു വര്‍ഷം മുമ്പ ഇത് മൂന്നില്‍ ഒന്നായിരുന്നു കണക്ക്. ഇത്തരത്തില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ.

പ്രായമായവരുടെ പോപ്പുലേഷന്‍ കൂടുന്നത്, ലൈഫ്‌സ്റ്റൈല്‍ ഘടകങ്ങള്‍, മോശം ഡയറ്റ്, പുകവലി, വ്യായായമക്കുറവ് എന്നിവയെല്ലാം കാരണങ്ങളില്‍പ്പെടുന്നു. മദ്യപാനമാണ് മറ്റൊരു വില്ലന്‍. മദ്യപിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള

സാധ്യത കൂടുതലാണെന്ന് ഈ മാസം ആദ്യത്തെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ചിക്കന്‍ ഹോര്‍മോണുകള്‍ മുതല്‍ മൈക്രോവേവ് അവ്‌നും ബാര്‍ബിക്യു മീറ്റുമെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ട്.

തിളച്ച ചായ പോലെയുള്ള ഹോട്ട് ഡ്രിങ്ക്‌സ് കുടിക്കുന്നത് കാന്‍സറിനുള്ള സാധ്യതയില്‍ വര്‍ധനവുണ്ടാക്കുന്നുവത്രെ. തിളപ്പിച്ചു വച്ച് രണ്ടു മിനിറ്റിനുള്ളില്‍ ചായ കുടിച്ചാലാണ് ഈസോഫീഗല്‍ ക്യാന്‍സറിനു സാധ്യതയുള്ളെന്ന് ഇറാനിയന്‍ ഗവേഷകര്‍ പറയുന്നത്. എന്നാല്‍ നാലു മിനിറ്റ് കഴിഞ്ഞു കുടിച്ചാല്‍ സാധ്യത കുറയുമത്രെ. യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്തെന്നാല്‍, ഇറാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചൂടു ചായ കുടിക്കുന്നത് മെറ്റല്‍ സ്‌ട്രോ ഉപയോഗിച്ചാണ്. തൊണ്ടയിലേക്കു നേരിട്ടെത്തുന്ന ചൂട് ഈസോഫേഗസിനു പൊള്ളലേല്‍പ്പിക്കുന്നു. ഇത് കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ അനാവശ്യ കോശങ്ങളുണ്ടാവാനും കാരണമാകും. ബ്രിട്ടനില്‍ തണുത്ത ചായയോ അതില്‍ പാല്‍ ചേര്‍ത്തോ കുടിക്കുന്നതു കൊണ്ട് അത്തരം പേടി ഒഴിവാക്കാം.

ബാര്‍ബിക്യു മീറ്റ് കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങളുണ്ട്. പൊരിച്ച ഇറച്ചിയില്‍ എച്ച്‌സിഎ എന്ന രാസപദാര്‍ഥത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് കൊളോണ്‍ കാന്‍സറുണ്ടാക്കുന്നു. ബേണ്‍ട് മീറ്റിന് കാര്‍സിനോജെനിക് പ്രോപ്പെര്‍ട്ടിയും കൂടുതലാണ്. എന്നാല്‍ ഇറച്ചി പാകം ചെയ്യുമ്പോള്‍ അതെങ്ങനെയെന്നത് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. കരിയുന്നതു വരെ ഉയര്‍ന്ന താപനിലയില്‍ ഇറച്ചി ചൂടാക്കുന്നത് കാന്‍സറുണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് ബ്രെയ്‌സിങ് പോലെയുള്ള ലോ ടെംപറേച്ചര്‍ മെത്തേഡുകള്‍ പരീക്ഷിക്കുക.

ശരീരത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് മാറിടത്തില്‍ സംഭവിക്കുന്ന കനത്ത ആഘാതങ്ങള്‍ ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കും. എന്നാല്‍ ഇതിന്റെ തെളിവുകള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഈയിടെയാണ് മൊബൈല്‍ ഫോണുകള്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പറഞ്ഞത്. കാറില്‍ നിന്നുള്ള പുക പോലെയാണ് മൊബൈല്‍ ഫോണിനേയും കണക്കാക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണുകളെക്കുറിച്ച് നിരവധി പഠനങ്ങളാണ് ദിവസവും നടക്കുന്നത്. ദീര്‍ഘകാലമായ ഒരു റിസല്‍റ്റ് അറിയാന്‍ കഴിയാത്തതുകൊണ്ടു തന്നെ ഒന്നും കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഗവേഷകര്‍.

കാന്‍സര്‍ എന്നത് ജെനറ്റിക് രോഗമാണെന്ന് കരുതിയിരുന്നു. ബ്രെസ്റ്റ്, ബോവല്‍, ഓവറി, വോംബ്, പ്രോസ്‌റ്റേറ്റ് കാന്‍സറുകള്‍ക്കു കാരണം ജനിതക വ്യത്യാസം തന്നെയാണെന്നു ഗവേഷകര്‍ പറഞ്ഞിട്ടുമുണ്ട്. പത്തു ശതമാനം കാന്‍സറിനു കാരണം ഇതാണെന്ന് ഉറപ്പിക്കാം. എന്നാസ് ആരോഗ്യകരമായ ജീവിതരീതി പാലിക്കുന്നത് ഇതില്‍ നിന്നു മാറിനടക്കാന്‍ സഹായിക്കും.

വയറ്റില്‍ മലം അധികനേരം തങ്ങിനില്‍ക്കുന്നത് ബോവല്‍ ക്യാന്‍സറിനു കാരണമാകുമെന്നു കണ്ടെത്തിയിട്ടുണ്ട്. നാരുകളും പച്ചക്കറികളും കഴിക്കുന്നവരുടെ മലം എളുപ്പത്തില്‍ പോകുന്നതുകൊണ്ട് അവരില്‍ കൊളോണ്‍ കാന്‍സറുണ്ടാവുന്നതു കുറവായിരിക്കും. ഹൈ ഫൈബര്‍ ഡയറ്റ് ശീലമാക്കാന്‍ ശ്രദ്ധിക്കുക.

ഇനിയുള്ള ഘടകങ്ങളും പേടിപ്പെടുത്തുന്നവയും ശ്രദ്ധിക്കേണ്ടവയും തന്നെയാണ്. പ്ലാസ്റ്റിക്‌സ്, മൈക്രോവേവ്, ചിക്കന്‍, വൈറസ് ബാധ, ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പി തുടങ്ങിയവ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഓരോന്നും ഓരോ രീതിയിലാണു ശരീരത്തില്‍ പ്രവര്‍ത്തനമുണ്ടാക്കുന്നതെങ്കിലും അവയുടെ ശരിയായ ഉപയോഗവും മുന്‍കരുതലുകള്‍ എടുക്കുന്നതും പലപ്പോഴും രോഗങ്ങളില്‍ നിന്നു മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കും.

 

 

Tags: Cancer, Cell Phone

Share on Myspace