Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special health കടല കഴിച്ചാല്‍ തടി കുറയും!

കടല കഴിച്ചാല്‍ തടി കുറയും!

E-mail Print PDF

ലണ്ടന്‍: ഒരു പിടി നട്സ്, അതെന്തുമാകാം, നിലക്കടല, ബദാം, കശുവണ്ടിപ്പരിപ്പ്... ഇവയിലേതെങ്കിലും ദിവസേന കഴിച്ചാല്‍ പൊണ്ണത്തടി ഒഴിവാക്കാനാകുമെന്ന് പഠനം.

സ്പെയിനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. കടല ഇനങ്ങളില്‍ അടങ്ങിയ ചില പദാര്‍ഥങ്ങള്‍ മസ്തിഷ്കത്തിലെ സെറോട്ടോണിന്‍െറ ഉദ്പാദനം  ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.
വിശപ്പുണ്ടെന്ന തോന്നല്‍ കുറച്ച് മാനസികോല്ലാസം വര്‍ധിപ്പിക്കാ ന്‍ സഹായിക്കുന്ന  ദൗത്യമാണ് സെറൊട്ടോണ്‍ നിര്‍വഹിക്കുന്നത്.

പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം ഇവയുടെ ലക്ഷണങ്ങളുള്ള രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് നട്സ് കഴിക്കുന്നത് പൊണ്ണത്തടി ഒഴിവാക്കാന്‍ സഹായകമാകുമെന്ന് തെളിഞ്ഞത്.  ഇവരുടെ പഠനത്തിന്‍െറ വിശദവിവരങ്ങള്‍ ‘ഡെയ്ലി എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Nuts, Fat, obesity

Share on Myspace