ബെര്‍ലിന്‍: രണ്ടാം ലോക മഹായുദ്ധ കാലത്ത് ബെര്‍ലിന്റെ വടക്ക് ഭാഗത്ത് സ്റോള്‍പ്പ് കടല്‍ ഇടുക്കില്‍ ഹിറ്റ്‌ലര്‍ കെട്ടി താഴ്ത്തി എന്ന് പറയപ്പെടുന്ന കോടികള്‍ വില മതിക്കുന്ന നിധി ശേഖരത്തിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. ജര്‍മ്മനിയും ഇംഗ്ലണ്ടും സംയുക്തമായാണ് ഈ ശ്രമം നടത്തുന്നത്.കിട്ടിയാല്‍ പപ്പാതി എന്ന് വ്യവസ്ഥ.
യുദ്ധകാലത്ത് വിവിധ രാജ്യങ്ങളില്‍ നിന്ന് കൊള്ളഅടിച്ച രത്നങ്ങളും പ്ലാടിനം ആഭരണങ്ങളും അടങ്ങിയ 18 ചാക്കുകള്‍ കടലില്‍ മുക്കിയിട്ടിട്ടുടെന്നാണ് കണക്കുകൂട്ടല്‍. എന്തായാലും ഇവര്ക്കു പാടെ തെറ്റാന്‍ ഇടയില്ല .അത്രയ്ക്ക് ഗവേഷണ പിന്ബലത്തോടെയാണ് തിരച്ചില്‍. നാസി രേഖകള്‍ ആണ് ആധാരം.
ഹിറ്റ്‌ലരുടെ വിശ്വസ്തന്‍ ഹെര്മോന്ദ് ഗോരിംഗ് ന്റെ നേതൃത്വത്തില്‍ ആയിരുന്നു നിധി കടലില്‍ താഴ്ത്തിയത്.ഇത് മുക്കിയ തടവുകാരെ കടലില്‍ വെച്ചുതന്നെ തട്ടി എന്നും ചരിത്രം പറയുന്നു.
Kowtuka Varthakal
ഹിറ്റ്‌ലറിന്റെ നിധിക്കായി കടലില്‍ തിരച്ചില്‍
- 06 August 2011
- Vyga News
Add new comment
ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള തടവുകാരന് 108-ാം വയസ്‌സില്‍ മോചനം
- 19 June 2011
- Vyga News
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ തടവുകാരന്‍ ജയില്‍ മോചിതനായി. നൂറ്റിയെട്ട് വയസ്‌സുള്ള ബ്രിജ് ബിഹാരി പാണ്ഡെയാണ് യു.പി.യിലെ ഗൊരഖ്പുര്‍ ജയിലില്‍നിന്ന് കഴിഞ്ഞദിവസം മോചിതനായത്. കൊലക്കേസില്‍ കുടുങ്ങി 84-ാം വയസ്‌സിലാണ് പാണ്ഡെ ജയിലിലായത്. 24 വര്‍ഷത്തിന് ശേഷമാണ് മോചനം.1987 ജൂണ്‍ 15ന് മഹാരാജ് ഗഞ്ച് ജില്‌ളയില്‍ ഭഗവന്ത് പാണ്ഡെയടക്കം നാലുപേരെ ബ്രിജ് ബിഹാരി പാണ്ഡെയും മറ്റു പതിനഞ്ചുപേരും ചേര്‍ന്ന് കൊലപെ്പടുത്തിയെന്നായിരുന്നു കേസ്.
വെള്ളിയാഴ്ച വൈകിട്ട് 7.15നാണ് പാണ്ഡെയെ മോചിപ്പിച്ചത്. ഒട്ടേറെ അസുഖങ്ങള്‍ ബാധിച്ചിരുന്ന പാണ്ഡെയെ കുറച്ചുദിവസം മുമ്പ് ഗൊരഖ്പുര്‍
ശരീരത്തില്‍ 3200 സൂചികയറ്റി റെക്കോര്‍ഡിട്ടു
- 15 June 2011
- Vyga News
ശരീരത്തില്‍ 3200 സൂചികയറ്റി വേദന സഹിച്ചാലെന്താ റെക്കോര്‍ സ്വന്തമായില്ലേ ...അമേരിക്കയിലുള്ള സറ്റിയൂഷ റാന്‍ഡല്‍ എന്ന ഇരുപത്തി രണ്ടുകാരിയാണ് വേദന കടിച്ചമര്‍ത്തി റെക്കോര്‍ഡിട്ടത് .ശരിരത്തിന്റെ പുരത്തും തുടയിലുമായി ഒന്‍പതിഞ്ച് നീളമുള്ള 3200 സൂചികള്‍ കയറ്റിയപ്പോള്‍ സറ്റിയൂഷയുടെ കണ്ണില്‍ നിന്നും കണ്ണുനീരാണോ ചോരയാണോ ചാടിയതെന്ന് പ്രകടനം
തേനീച്ചയെത്തുരത്താന്‍ ടാസ്‌ക് ഫോഴ്‌സ്
- 15 June 2011
- Vyga News
ന്യൂഡല്‍ഹി: തേന്‍ കുടിച്ചിട്ടില്ലാത്തവര്‍ നമ്മില്‍ അധികമാരും ഉണ്ടാവാനിടയില്ല. എന്നാല്‍ തേനീച്ചയുടെ കൊത്ത് നമ്മില്‍ അധികമാര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല. തേന്‍ സിദ്ധൗഷദമാണെങ്കില്‍ അതിന്റെ കുത്തേല്‍ക്കുന്നത് നമുക്ക് അസഹനീയമാണ്. അതിനാല്‍ ഒരു റെയില്‍ വെ സ്‌റ്റേഷന്‍ അടച്ചിടേണ്ട സ്‌ഥിതിയിലെത്തിയിരിക്കുന്ന കഥയാണ് ഇന്ദ്രപ്രസ്‌ഥത്തില്‍ നിന്നും പുതുതായി നമ്മെ തേടിയിരിക്കുന്ന ഒരു കൗതുകവാര്‍ത്ത.തേനീച്ചകള്‍ കൂടുകൂട്ടിയതിനെതുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ ഗിറ്റോര്‍നി മെട്രോ സ്‌റ്റേഷന്‍ അടച്ചിട്ടിരിക്കുകയാണ്.
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമാനം കത്തി നശിച്ചു
- 14 June 2011
- Vyga News
ചിക്കാഗോ: രണ്ടാം ലോകമഹായുദ്ധത്തില്‍ കൊടിയ നാശം വിതച്ച് ബോംബ് വര്‍ഷിച്ച വമാനങ്ങളിലൊന്നായ വിന്‍േറജ് വിമാനം കത്തിനശിച്ചു. 1944 ല്‍ നിര്‍മ്മിച്ച ബി17 ഫ്‌ളൈയിംഗ് ഫോര്‍ട്രസ് എന്ന വിമാനമാണ് കത്തിനശിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും അത്ഭുതകരമായി രക്ഷപെ്‌പട്ടു.
ഗാന്ധിജിയുടെ രൂപം ചൊവ്വയില്‍ കണ്ടെത്തി
- 14 June 2011
- Vyga News
ലണ്ടന്‍: ചൊവ്വ ഗ്രഹത്തില്‍ വെള്ളവും ജീവനും തേടുന്ന മനുഷ്യനേത്രങ്ങള്‍ക്കു മുന്നില്‍ തെളിഞ്ഞതു മഹാത്മാഗാന്ധിയുടെ രൂപം! യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമയച്ച ചിത്രങ്ങള്‍ വിശകലനം ചെയ്‌ത മാട്ടിയോ ലാനിയോ എന്ന ഗവേഷകനാണ് ഗാന്ധിജിയുടെ ശിരസിനോടു സാമ്യമുള്ള രൂപം തിരിച്ചറിഞ്ഞത്. ചൊവ്വയിലെ അഗ്‌നിപര്‍വതങ്ങളുടെ ഉപരിതല ചിത്രങ്ങളാണിവ.


